തൊടുപുഴ: തൊടുപുഴയുടെ ആതുരശുശ്രൂഷാരംഗത്ത് തിലകക്കുറിയായി മാറിയ സെന്റ് മേരീസ് ആശുപത്രിയെ കൈപിടിച്ചുയർത്തിയ ആവലിയ ഡോക്ടറുടെ സേവനം അനുഭവിച്ചറിയാത്തവർ വിരളം. തൊണ്ണൂറ്റി എട്ടാം വയസിൽ അന്തരിച്ച ഡോ. ഏബ്രഹാം തേക്കുംകാട്ടിലിന്റെ കൈപ്പുണ്ണ്യം തന്നെയായിരുന്നു ചികൽസാരംഗത്തെ അദ്ദേഹത്തിന്റെ കൈമുതൽ. അത്കൊണ്ട്തന്നെ കേട്ടറിഞ്ഞ് ചികിൽസതേടിയെത്തിയവർ അത് അനുഭവിച്ചറിഞ്ഞ് ഏറെ സന്തോഷത്തോടെയായിരുന്നു മടങ്ങിപ്പോയിട്ടുള്ളത്. 1959 ഏപ്രിൽ 9ന് തൊടുപുഴ യിൽ ഒരു ചെറിയ ക്ലിനിക്കിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. ഏബ്രഹാം തേക്കുംകാട്ടിൽ ആധുനിക ചികിത്സ സൗകര്യം ഒന്നുമില്ലാതിരുന്ന കാലത്ത് ഫിസിഷ്യൻ, ഗൈനക്കോളജിസ്റ്റ്, ഓർത്തോ, സർജൻ എന്നീ നിലക ളിൽ രാപകൽ ജോലി ചെയ്തു. ഇപ്പോഴത്തെ തലമുറയിലെ ഡോക്ടർമാർ മുതൽ വിവിധ മേഖലക ളിലുള്ള ഒരു ലക്ഷത്തോളം ആളുകളുടെ ജനനം പഴയ സെന്റ് മേരീസ് ആശുപത്രിയിൽ ഡോ. ഏബ്രഹാമിന്റെ മേൽനോട്ടത്തിലായിരുന്നു.തൊടുപുഴ മേഖലയിൽ മാത്ര മല്ല അടുത്ത പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രതീക്ഷ ആയിരുന്നു പഴയ സെന്റ് മേരീസ് (തേക്കുംകാ ട്ടിൽ) ആശുപത്രി. പഴയ തലമുറ യിൽപെട്ടവരിൽ ഡോ. ഏബ്രഹാ മിന്റെ കൈപ്പുണ്യം അറിയാത്ത വർ തൊടുപുഴ മേഖലയിൽ ചുരു ക്കമാണ്. അദ്ദേഹത്തിന്റെ ദീർഘ നാളത്തെ കാഴ്ചപ്പാടിന്റെ ഫലമാണ് എല്ലാവിധ ആധുനിക സൗക ര്യങ്ങളോടെ നിർമിച്ചിട്ടുള്ള സെന്റ് മേരീസ് ആശുപത്രി.

പിതാവിന്റെ പാത പിന്തുടർന്ന് മൂന്നു മക്കളും ഡോക്ടർമാരായി. മൂത്ത മകൻ ഡോ. മാത്യു ഏബ്ര ഹാം കാർഡിയോളജിസ്റ്റാണ്. ശിശു രോഗവിദഗ്ദ്ധനായ ഡോ. ജേക്കബും ഫിസിഷ്യനായ ഡോ. തോമസ് ഏബ്രഹാമും ആതുര സേവനരംഗത്ത് മികച്ച സേവനം നൽകി വരുന്നു.