ഇടുക്കി: തെരഞ്ഞെടുപ്പ് വിധി അംഗീകരിക്കുന്നെന്ന് ഇടുക്കി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് പറഞ്ഞു. തുടർന്നും ജനങ്ങളുടെ പ്രശ്ങ്ങൾക്കൊപ്പം മുൻപന്തിയിലുണ്ടാവും. മണ്ഡലത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളിലും പിന്തുണയും സഹകരണവും ഉണ്ടാവുമെന്നും ജോയ്സ് പ്രതികരിച്ചു. എൽ.ഡി.എഫിന് വോട്ടുചെയ്തവർക്കും പ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.