kuttappas

തൊടുപുഴ : ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സൗജന്യ വൃക്ഷത്തൈ വിതരണം നടത്തി. ചടങ്ങിൽ പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് മർച്ചന്റ് യുത്ത് വിംഗ് പ്രസിഡന്റ് പ്രജേഷ് രവിക്കു വൃക്ഷതൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ജീസ് ജോൺസൺ, വൈസ് പ്രസിഡന്റ് വിനോദ് കണ്ണോളളി, ജോൺ പി.ഡി., ജോഷി ഓട്ടോ ജെറ്റ് , ഹരീഷ് പി.എൻ., ബിനു കീരിക്കാടൻ, സരിൻ സി. യു, എന്നിവർ പങ്കെടുത്തു. വിവിധ തരത്തിലുള്ള ആയിരത്തിലധികം വൃക്ഷതൈകൾ സോഷ്യൽ ഫോറസ്ട്രിയാണ് വിതരണത്തിന് നൽകിയത്. പേരകം, കണിക്കൊന്ന, നീർമരുത്, നെല്ലി,നാരകം, ദന്തപാല എന്നീ തൈകളാണ് വിതരണത്തിൽ എത്തിച്ചത്.