രാജാക്കാട്: രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്(സീനിയർ), കൊമേഴ്‌സ്(ജൂനിയർ) എക്കണോമിക്‌സ്(ജൂനിയർ),ജോഗ്രഫി(ജൂനിയർ) വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യു 11 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ വച്ച് നടക്കും .യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.ഫോൺ: 9496201493.

ചോറ്റുപാറ: ചോറ്റുപാറ ഗവ. ഹൈസ്കൂളിൽ എച്ച്. എസ്. ടി മലയാളം തസ്തികയിൽ അദ്ധ്യാപക നിയമനം നടത്തും.ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ഓഫീസിൽ എത്തണം.

പാമ്പനാർ: ഗവ.ഹൈസ്‌കൂളിൽ ഈ അദ്ധ്യയന വർഷത്തിൽ എൽ പി വിഭാഗത്തിലേക്ക് ലീവ് വേക്കൻസിയിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഇന്ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.