
മുതലക്കോടം: ഈ അദ്ധ്യയന വർഷത്തോടെ മിക്‌സഡ് സ്‌കൂളായി അംഗീകരിച്ച മുതലക്കോടം സെന്റ് ജോർജ് ഹൈസ്‌കൂൾ സംഘടിപ്പിച്ച പ്രവേശനോത്സവം വ്യത്യസ്തമായി.സ്‌കൂൾ മാനേജർ ഫാ. ജോർജ് താനത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ജെയിംസ് ജേക്കബ് മാർഗ നിർദ്ദേശങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ജോമോൻപ്രസംഗിച്ചു. നവാഗതരായി എത്തിയ പെൺകുട്ടികളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട എമി അന്ന സാജൻ തിരിതെളിച്ച് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തൊടുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. മഹേഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. കുട്ടികളിൽ നഷ്ടമാകുന്ന പൊതുബോധവും സഹജീവി സ്‌നേഹവും വീണ്ടെടുക്കാൻ അദ്ധ്യാപകരുടെ ചെറിയ ശിക്ഷണങ്ങൾ ആവശ്യമാണ്. രക്ഷാകർത്താക്കൾ അത് ഉൾക്കൊള്ളാൻ തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു