പീരുമേട്: റാണി മുടി പീപ്പിൾസ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ വാർഷികവും, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് ആദരവ് നൽകി. പൂർവ്വകാല അദ്ധ്യാപകരെ ആദരിച്ചു. പാമ്പനാർ ജി.എച്ച്.എസ്.എസ്. എച്ച്.എം. എ. വിജയ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഷിജു ജോസിൻ അദ്ധ്യക്ഷനായിരുന്നു. പീരുമേട് എ.ഇ.ഒ എം. രമേഷ്, സി.ആർ. രഞ്ജിത്ത്, കെ.ബി. സിജിമോൻ എന്നിവർ സംസാരിച്ചു.