udaya

അരിക്കുഴ : ഉദയ വൈ എം എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഈ വർഷംഎസ്. എസ്. എൽ. സി , പ്ളസ് ടു, ബി.കോം പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്നതിനായി യോഗം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജോ ജോർജ് ഉദ്ഘാടനം ചെയ്തു. നന്ദന. എസ്, എയ്ഞ്ചൽ മരിയ സിബി, അനീന ബിനു, അനാറാ ബിന്റു, ദേവിക ജിജോ, ഗൗരി എ എന്നീ കുട്ടികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിന് ലൈബ്രറി സെക്രട്ടറി അനിൽ എം കെ നേതൃത്വം നൽകി.