sivaraman

തൊടുപുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരാജയം ഭരണവിരുദ്ധ വികാരം മൂലമെന്ന് എൽ.ഡി.എഫ് ഇടുക്കി ജില്ലാ കൺവീനറും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ കെ.കെ. ശിവരാമൻ മാദ്ധ്യമങ്ങളോട് പറ‌ഞ്ഞു. സർക്കാരിന്റെ പ്രവർത്തനത്തിൽ ജനം നിരാശരാണ്. ക്ഷേമ പെൻഷൻ മുടങ്ങിയതും വിലക്കയറ്റം തടയാൻ വിപണയിൽ ഇടപെടൽ നടത്താത്തതും ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്ന അഴിമതിയും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഈ സർക്കാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് ലഭിക്കുന്നില്ലെന്ന വികാരമുണ്ട്.