padayathraoint

തൊടുപുഴ : പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തി ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. പ്രകൃതിയിലേക്ക് മടങ്ങുക, ഭൂമി ചിരിക്കട്ടെ എന്ന സന്ദേശമുയർത്തി സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും സംഘടിപ്പിച്ച പദയാത്രയുടെ ഭാഗമായാണ് ജില്ലയിലും യാത്ര സംഘടിപ്പിച്ചത്. വൃക്ഷത്തൈകളും, ഔഷധസസ്യങ്ങളും ഉൾപ്പെടെയുള്ളവ വിതരണം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനിൽ ക്യാപ്ടനും ജില്ലാ സെക്രട്ടറി കെ.എസ്. രഗേഷ് മനേജരായും സംഘടിപ്പിച്ച പദയാത്ര മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ പരിസ്ഥിതി പ്രവർത്തകൻ എൻ യു ജോൺ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി സാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ ബിജുമോൻ, ജില്ലാ സെക്രട്ടറി കെ.എസ് രഗേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ ബി സുധർമ സ്വാഗതവും വനിതാ കമ്മറ്റി ജില്ലാ സെക്രട്ടറി സി.ജി അജീഷ നന്ദിയും പറഞ്ഞു.