തൊടുപുഴ: വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ വച്ചു നടന്ന 23ാമത് ജില്ല സബ്ബ് ജൂണിയർ, ജൂണിയർ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ
വണ്ടമറ്റം അക്വാറ്റിക് ക്ലബ്ബ് ചാമ്പ്യന്മാരായി.മത്സരങ്ങൾജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡന്റ് ജോയി ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡംഗം
പോൾസൺ മാത്യു അദ്ധ്യക്ഷനായിരുന്നു. 3 ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടായിരുന്നു മത്സരം .സംസ്ഥാന അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബേബി വർഗ്ഗീസ് സ്വാഗതവും ജില്ലാ സെക്രട്ടറി അലൻ ബേബി നന്ദിയും പറഞ്ഞു.ഇടുക്കിജില്ലാ സ്‌പോർട്‌സ്‌കൗൺസിൽ നിരീക്ഷകനായി കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗം കെ. ശശിധരൻ പങ്കെടുത്തു