
അരിക്കുഴ: ജെ. സി. ഐ അരിക്കുഴയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് റ്റി. സി രാജു തരണിയിൽ ഉദ്ഘാടനം നിർവഹിച്ചു. ജേസീസ് പ്രസിഡന്റ് ജെറിൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ദിനാഘോഷത്തോട് അനുബന്ധിച്ച് ഡോളർ എനർജിയുടെ ഉപയോഗം പഠന ക്ലാസ്സ് നടത്തി. വിവിധയിനം ഫലവൃക്ഷ തൈയ്കൾ വിതരണം ചെയ്തു. ചടങ്ങിൽ അജോ ഫ്രാൻസിസ്, ജോളി ജോർജ്ജ്, ജിജോ ജോൺസൺ, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.