അടിമാലി: വൃദ്ധയടക്കം അഞ്ചു പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരുക്ക്.ഇവർ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഇരുമ്പുപാലം മേഖലയിൽ ഇന്നലെ രാവിലെയാണ് സംഭവം. പടിക്കപ്പ്, മുത്തിക്കുന്ന്, ചില്ലിത്തോട്, പന്ത്രണ്ടാം മൈൽ എന്നീ സ്ഥലങ്ങളിൽ ഓടിനടന്ന് നാട്ടുകാരെയും മൃഗങ്ങളെയും കടിച്ചു.നാട്ടുകാർ സംഘടിച്ച് ഇറങ്ങിയതോടെ പന്ത്രണ്ടാം മൈലിനു സമീപം വെച്ച് പട്ടിയെ പിടികൂടി.അടിമാലി മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ട് നാളുകളേറെയായെങ്കിലും അധികൃതർ മൗനത്തിലാണ്. അടിമാലി ടൗണിൽ കൂട്ടമായെത്തുന്ന നായകൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുണ്ട്.സ്ത്രീകളും കുട്ടികളും ആണ് നായ ശല്യമുലം ഏറെ ബുദ്ധിമുട്ടിലാകുന്നത്. മാർക്കറ്റ് ജംഗ്ഷൻ, ബസ് സ്റ്റാൻഡ്,കാം കോ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ശല്യം കൂടുതലായിട്ടുള്ളത്. എത്രയും വേഗം വേണ്ട നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്