കരിമണ്ണൂർ : സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ലോക പരിസ്ഥിതി ദിനാഘോഷം കോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി മാനേജർ മോൺ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. . കോതമംഗലം കോർപ്പറേറ്റ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോ. പോൾ പാറേത്താഴം, സ്‌കൂൾ മാനേജർ ഫാ.ഡോ. സ്റ്റാൻലി പുൽപ്രയിൽ, കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി, വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിൽ, വാർഡ് മെമ്പർ ആൻസി സിറിയക്, സ്‌കൂൾ അസിസ്റ്റന്റ് മാനേജർ . ഫാ. മാത്യു എടാട്ട്, പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, നേച്ചർ ക്ലബ് കൺവീനർ സാബു ജോസ് എന്നിവർ പ്രസംഗിച്ചു.