ആലക്കോട്: ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്തു. ഒരു മാസക്കാലമായി ബ്ലോക്ക് പഞ്ചായത്തിന്റെ കോൺഫ്രൻസ് ഹാളിൽ മോഹൻലാൽ നായകനായ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ട്. ഈ അവസരത്തിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ അഭ്യർത്ഥനപ്രകാരം പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ വിതരണം നടത്താൻ മോഹൻലാൽ മുന്നോട്ടു വന്നത്. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യുവിന് വൃക്ഷതൈ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ബ്ളോക്ക് പഞ്ചായത്ത് വളപ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് ടോമി കാവാലം അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ,​ ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ നൈസി ഡെനിൽ, ആൻസി സോജൻ, മാത്യു കെ. ജോൺ, കെ.എസ്,​ ജോൺ, സിബി ദാമോദരൻ, അഡ്വ. ആൽബർട്ട് ജോസ്, ഷൈനി സന്തോഷ്, കെ.കെ. രവി, മിനി ആന്റണി, ഡാനി മോൾ വർഗീസ്, ടെസി മോൾ മാത്യു, ബി.ഡി.ഒ എ.ജെ. അജയ് എന്നിവർ സംസാരിച്ചു.