
നെടുങ്കണ്ടം: പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്‌കൂളിലെ മുഴുവൻ കുട്ടികളും ഒരു വൃക്ഷത്തൈ വീതം നട്ടു. മരത്തൈ നടുന്നതിന്റെ ആവശ്യകത എന്താണെന്ന് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നൽകി. പരിസ്ഥിതി സംരക്ഷണ റാലി, പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന കവിത ചൊല്ലൽ എന്നിവയും സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന ഉപയോഗിച്ച് തീർന്ന പേന ഹരിത കർമ്മ സേനയ്ക്ക് കൈമാറാനായി ശേഖരിച്ചു. സ്‌കൂളിൽ നിന്ന് കഴിഞ്ഞവർഷം വിരമിച്ച സുജാത ടീച്ചർ സ്‌കൂളിലേക്ക് ആവശ്യമായ ഗ്രോബാഗുകൾ വിതരണം ചെയ്തു. പരിപാടികൾ സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സീനിയർ അസിസ്റ്റന്റ് സതീഷ് കെ.വി, മറ്റ് അദ്ധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.