പീരുമേട്: കൊല്ലം- തേനി ദേശീയ പാതയിൽ നെല്ലിമല ജംഗ്ഷന് സമീപം ചോറ്റുപാറ പെരിയാർ തോട്ടിൽ അഴുകിയ മത്സ്യം തള്ളി. മത്സ്യക്കച്ചവടക്കാർ ബാക്കിയുള്ള മത്സ്യമാണ് തള്ളിയിരിക്കുന്നത്. ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇത് മൂലം ദേശീയ പാതയോരത്ത് ദുർഗന്ധം വമിക്കുകയാണ്. പെരിയാർ ചോറ്റുപാറ തോട് ഒഴുകിയെത്തുന്നത് പെരിയാർ നദിയിലാണ്. ഇവിടെ നിരവധി കുടിവെള്ള പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്. തോട്ടിൽ അടിയുന്ന മാലിന്യംങ്ങൾ ഒഴികിയെത്തുന്നത് പെരിയാർ നദിയിലുമാണ്. ദേശീയ പാതയ്ക്ക് സമീപവും തോട്ടിലുമായി തള്ളിയ അഴുകിയ മത്സ്യത്തിന്റെ ദുർഗന്ധം മൂലം വാഹന യാത്രിക്കാർക്കും കാൽ നടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. രാത്രി സമയത്താണ് ഈ പ്രദേശത്ത് അഴുകിയ മത്‌സ്യങ്ങൾ കൊണ്ട് തള്ളിയതെന്ന് കരുതപ്പെടുന്നു.