പീരുമേട് :എസ്എഫ്‌ഐ പീരുമേട് ഏരിയ സമ്മേളനം പാമ്പനാർ കല്യാണ മണ്ഡപത്തിൽ നടന്നു . സംസ്ഥാന സെക്രട്ടറിയറ്റംഗം ബിപിൻരാജ് പായം ഉദ്ഘാടനം ചെയ്തു. എൻ. നിതിൻ അദ്ധ്യക്ഷനായി. എസ്.എസ്.എൽസി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെ സമ്മേളനത്തിൽ ആദരിച്ചു . സി.പി.എം പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു, ജിനീഷാ രാജൻ, അരുൺ, അഖിലേഷ്, മനു,
സി ആർ സോമൻ, കെ ബി സിജിമോൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി നിതിൻ (പ്രസിഡന്റ്),അലീന, അർച്ചന(വൈസ് പ്രസിഡന്റമാർ), അരവിന്ദ് (സെക്രട്ടറി),അലൻ, മാർട്ടിൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.