ഇടുക്കി:സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ താൽക്കാലിക (ദിവസ വേതനം) എച്ച്.എസ്.എസ്.ടി ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാൻ താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാൻ അവസരം. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ യോഗ്യരായ ഉദ്യോഗാർത്ഥികൾ തൃപ്പൂണിത്തുറ സിവിൽ സ്റ്റേഷനിലുള്ള എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അതത് പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ രജിസ്റ്റർ ചെയ്യണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.