കട്ടപ്പന :കട്ടപ്പന നഗരസഭയിൽ ചെയർപേഴ്‌സൺ ബീന ടോമി വൃക്ഷത്തൈ നട്ടുകൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു.
ദിനാചരണത്തിൽ നഗരസഭാ സെക്രട്ടറി ആർ മണികണ്ഠൻ, വൈസ് ചെയർമാൻ കെ. ജെ ബെന്നി, കൗൺസിലർമാരായ ജോയ് ആനിത്തോട്ടം, മനോജ് മുരളി,സിജു ചക്കുംമൂട്ടിൽ, തങ്കച്ഛൻ പുരയിടം, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ നഗരസഭാ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ,സെന്റ്‌ജോർജ് ഹൈസ്‌കൂൾ മുതലക്കോടം, ഹോളി ഫാമിലി സ്‌കൂൾ ഓഫ് നഴ്‌സിങ്ന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. സ്‌കൂൾ ഹെഡ്മാസ്റ്റർ .ജെയിംസ് ജേക്കബ് പരിസ്ഥിതി ദിന സന്ദേശം നൽകി ആദ്യ വൃക്ഷതൈ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ മേഴ്‌സി കുര്യന് കൈമാറി.അദ്ധ്യാപകനും മികച്ച കർഷകനുമായ .ബിജോ അഗസ്റ്റിൻ, ഫല വൃക്ഷ തൈ നട്ടു. ഹോളി ഫാമിലി ഹോസ്പിറ്റൽ നഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റർ മേരി ആലപ്പാട്ട് , സെന്റ്‌ജോർജ് ഹൈസ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ജോമോൻ ജോർജ് അദ്ധ്യാപകരായ ജിയോ ചെറിയാൻ, രഞ്ജിത്ത് മോഹൻ ,ശ്രീനോബിൾ ജോസ്, എൽസ ജോർജ്,ചിന്നു എബ്രഹാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പീരുമേട്:പാമ്പനാർ ഗവ. ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പെരിയാർ ടൈഗർ റിസർവ് ഫോറസ്റ്റ് ബി എഫ് ഒ . എം എസ് സുനിൽകുമാർ ഉദ് ഘാടനംചെയ്തു.
വൃക്ഷത്തൈകൾ നടുകയും വൃക്ഷത്തൈകൾ വിതരണം ചെയ്കയും ചെയ്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം നടത്തി വിജയികളെ പ്രഖ്യാപിച്ചു. പീരുമേട് പഞ്ചായത്ത് വാർഡ് തല പരിസ്ഥിതി ദിനാചരണത്തിൽ സ്‌കൂൾ കുട്ടികൾ പങ്കെടുത്തു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ചടങ്ങിൽ അമുതാ റാണി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ എച്ച്.എം.വിജയ, സുരേഷ് കെ ജെ .സിബിമോൻ ഡേവിഡ്, അമ്പിളി ശിവൻ, തുളസീരാജൻ കെ എന്നിവർ സംസാരിച്ചു.