കട്ടപ്പന : ഈ സാഹചര്യത്തിലാണ് പട്ടായമില്ലാത്ത ഭൂമിയിൽ കൃഷിനാശം സംഭവിച്ച കർഷകരെയും ധനസഹായത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളാ കർഷക യൂണിയൻ കട്ടപ്പന നോർത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. ജില്ലയെ ബാധിച്ച അധി കഠിന വരൾച്ചയിൽ സർവത്ര നാശമാണ് സംഭവിച്ചത്. സർക്കാർ ധനസഹായം നൽകുമ്പോൾ പട്ടയം ഇല്ലാത്ത കർഷകരെയും പരിഗണിക്കണം എന്നാണ് ആവശ്യം ഉയരുന്നത് . പല കർഷകർക്കും തങ്ങളുടെ കൃഷിഭൂമിക്ക് മേൽ പട്ടയം ഇല്ലാത്തവരുണ്ട് . വിവിധ ഭൂവിഷങ്ങൾ നിലനിൽക്കുന്ന ജില്ലയിൽ പട്ടയ പ്രശ്‌നം നാളുകളായി തുടരുന്നതാണ് .

ജില്ലയിൽ,വിവിധ കാരണങ്ങളാൽ പട്ടയം ഇല്ലാത്തതും, സർക്കാർ ഇടപെടലിൽ ഉടൻ പട്ടയം ലഭിക്കാൻ സാധ്യതയുള്ളതുമായ കൃഷിയിടങ്ങൾ നിലനിൽക്കുന്നുണ്ട്. നിലവിൽ കൃഷിനാശം സംഭവിച്ച കർഷകർ കൃഷിവകുപ്പിൽ വിവിധ രേഖകൾ ഹാജരാക്കിയാൽ മാമ്രേ ധനസഹായത്തിനുള്ള നടപടികൾ പൂർത്തിയാവുകയുള്ളൂ. എന്നാൽ പട്ടയമില്ലാത്ത കർഷകർക്ക് രേഖകൾ ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ധനസഹായ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടും. ജില്ലയിലെ നല്ലൊരു ശതമാനം കർഷകരെയും ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും . നേതാക്കളായ ഷാജി കൂത്തോടി,
സാബു പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.