മണക്കാട്: എൻ.എസ്.എസ്. ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം സെമിനാർ, തൈ വിതരണം, തൈ നടീൽ എന്നിവയോടെ നടത്തി. മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് വൃക്ഷത്തൈ വിതരണം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ബിനോയി വി.എൻ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സിമോണി ജോസ് പരിസ്ഥിതി ദിന സന്ദേശം നല്കി. വാർഡ് മെമ്പർ ജീന അനിൽ, യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഇടുക്കി യൂണിറ്റ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് പി. ശ്രീജ എന്നിവർ ആശംസകൾ നേർന്നു. എസ്.പി.സി.എ സെക്രട്ടറി എം.എൻ. ജയചന്ദ്രൻ ക്ലാസ് നയിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ പി.ബിന്ദു . സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആശാമോൾ കെ.ആർ. നന്ദിയും പറഞ്ഞു.