തൊടുപുഴ: ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ ന്യൂമാൻ കായിക വകുപ്പും, സോക്കർ ക്ലബും സംയുക്തമായി ഫുട്‌ബോൾ, അത്‌ലറ്റിക്‌സ്, കബഡി, ഹാൻഡ്‌ബോൾ, വെയ്റ്റ് ലിഫ്ടിംഗ്, പവർ ലിഫ്റ്റിംഗ്, സ്‌കേറ്റിംഗ്, ക്രിക്കറ്റ്, സോഫ്റ്റ്‌ബോൾ, തായ്‌ക്കോണ്ടോ, ചെസ് തുടങ്ങിയ ഇനങ്ങളിൽ സെലക്ഷൻ ട്രയൽ ഇന്ന് രാവിലെ പത്തിന് നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനവും താമസവും നല്കുന്നതാണ്. താത്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി കോളേജ് കായിക വകുപ്പ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. ഫുട്‌ബോളിൽ സ്‌കൂൾ, കോളേജ് കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. ബാക്കിയുള്ള കായിക ഇനങ്ങളിൽ പ്ലസ് ടു കഴിഞ്ഞവർക്കും ഡിഗ്രി കഴിഞ്ഞവർക്കും പങ്കെടുക്കാവുന്നതാണ്.