കുണിഞ്ഞി: എസ്. എൻ. ഡി. പി യോഗം കുണിഞ്ഞി ശാഖയുടെയും യൂത്ത് മൂവ്‌മെന്റ് , വനിതാസംഘം സംയുക്ത അഭിമുഖ്യത്തിൽ രവിവാരപാഠശാല പ്രവേശനോത്സവവും കുട്ടികൾക്ക് പഠനോപകരണ വിതരണവും എസ്. എസ്. എൽ. സി ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനവും ഞായറാഴ്ച്ച നടക്കും. രാവിലെ 10 ന് ശാഖ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സാജു കൊലത്തേലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എ. കെ. ഭാസ്‌ക്കരൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ വനിതാ സഘം സെക്രട്ടറിയും യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിഅഗവുമായ സ്മിത ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. എ. ഇ. നാരയണൻ അരീപ്ലാക്കൽ പ്രഭാഷണം നടത്തും. ശാഖാവൈസ് പ്രസിഡന്റ് രമേശ്
തോട്ടത്തിൽ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ്. അമൽ ശശി,വനിതാ സംഘം വൈസ് പ്രസിഡന്റ് മിനി വിജയകുമാർ എന്നിവർ പ്രസംഗിക്കും. ശാഖാസെക്രട്ടറി അജി കോലത്തേൽ സ്വാഗതവും രവിവാരപാഠശാല ഹെഡ്മിസ്ട്രസ്സ് ജിജി മനോജ് നന്ദിയും പറയും.
*