കുമളി : കുമളി ഗവ.ട്രൈബൽ സ്‌കൂളിൽ കുട്ടികൾക്കായി ഗ്രീൻ വുഡ്‌സ് നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനാഘോഷം നടത്തി. തേക്കടി ഫ്‌ളയിങ് സ്‌ക്വാഡ് റേൻജ് ഫോറസ്രറ് ഓഫീസർ എൽ . പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ് മാസ്റ്റർ പ്രിൻസ്, ഗ്രീൻ വുഡ്‌സ് റിസോർട്‌സ് ജനറൽ മാനേജർ രാമനുണ്ണി നായർ, അധ്യാപകരായ ബിനുകുമാർ, ദർശന , ഓപ്പറേഷൻ മാനേജർ ശ്രീജിത്ത്., അഭിലാഷ്, അശ്വതി, വിദ്യർത്ഥികളായ അയ്ഷത്തുൽ ആബിദ , മുഹമ്മദ് യഹിയ, എന്നിവർ സംസാരിച്ചു. 700ൽ അധികം ജൈവ വൈവിധ്യങ്ങൾ കണ്ട് അവയുടെ പ്രധാന്യവും മനസ്സിലാക്കിയാണ് കുട്ടികൾ മടങ്ങിയത്. പെരിയാർ ടൈഗർ റിസർവിലെ വിവിധ സസ്യജന്തുജാലങ്ങളെയും കുട്ടികൾളെ വനപാലകരും പരിചയപ്പെടുത്തി