തൊടുപുഴ: ന്യൂമാൻ കോളേജ് എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷ തൈ നടൽ, പരിസ്ഥിതി സെമിനാർ, കൃഷിത്തോട്ട നിർമ്മാണം, ക്ലീൻ ഇന്ത്യ ഡ്രൈവ്, ഫലവൃക്ഷത്തൈകളുടെ വിതരണം തുടങ്ങി വ്യത്യസ്തമാർന്ന പരിപാടികളാണ് കോളേജിൽ സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്‌സ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം 18 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ പ്രശാന്ത് നായർ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലഫ് കേണൽ അനിരുദ്ധ് സിംഗ്, കോളേജ് എൻ.സി.സി ഓഫീസർ ക്യാപ്ടണ പ്രജീഷ് സി. മാത്യു, കോളേജ് ബർസാർ ഫാ. ബെൻസൺ എൻ. ആന്റണി എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന പ്ലോഗിങ് റൺ കേണൽ പ്രശാന്ത് നായർ ഫ്‌ളാഗ് ഓഫ് ചെയ്തു. നാലുവരിപ്പാതയുടെ വിവിധ ഭാഗങ്ങളിളായി പ്ലാസ്റ്റിക് നിർമ്മാർജന പ്രവർത്തനങ്ങളും നടത്തി. കേഡറ്റുകൾ ശുചിത്വ സന്ദേശവും നൽകി.

.