തൊടുപുഴ: ജയ്രാണി പബ്ലിക് സ്‌കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടത്തിയ അസംബ്ലി സ്‌കൂൾ പ്രിൻസിപ്പൽ സി. ഡോ. ജാൻസി എം. ജോർജ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി
പരിസ്ഥിതി ദിന സന്ദേശം നൽകുകയും സ്‌കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു.വൈസ് പ്രിൻസിപ്പൽ സി. അൽഫോൻസ, അക്കാഡമിക് ഡീൻ ശ്രീജിത്ത് ശ്രീധർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് തൈകൾ നൽകി. വിദ്യാർത്ഥികളായ ഫെബിൻ ബി ചരലിൽ, റിയോൺ ടോപ്‌സൺ, ആരോൺ തോമസ്, ജുവാന ബിജു എന്നിവർ സന്ദേശം നൽകി. വിദ്യാർത്ഥിനിയായ ശ്രേയ സുനിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പാർക്ക് ശുചീകരണം
തൊടുപുഴ: തൊടുപുഴ നഗരസഭയുടെയും റിലയൻസ് റീട്ടെയിലിന്റെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭ പാർക്കിൽ ശുചീകരണവും വൃക്ഷത്തൈ നടൽ പരിപാടിയും നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയതു. റിലയൻസ് റീട്ടെയിൽ അധികൃതർ ചെയർമാനും സെക്രട്ടറിക്കും വൃക്ഷത്തൈകൾ കൈമാറി. പാർക്കിലെ വിവിധ ഇടങ്ങളിൽ തൈകൾ നട്ടു.
വിമല പബ്ലിക് സ്‌കൂളിൽ
തൊടുപുഴ: വിമല പബ്ലിക് സ്‌കൂളിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.ഒരു ക്ലാസിന് ഒരു ചെടി എന്ന രീതിയിലാണ് തൈകൾ വിതരണം ചെയ്തത്. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിന്റെ ഭാഗമായി ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് അവ നിക്ഷേപിക്കുന്നതിനായി ഒരു പെൻ ബോക്‌സും സ്ഥാപിച്ചു. വിദ്യാർത്ഥി അന്ന തോമാച്ചൻ പരിസ്ഥിതി ദിന സന്ദേശംനൽകി. കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം, പ്രസംഗം മത്സരം സെൽഫി വിത്ത് പ്ലാന്റ് മത്സരവും തുടങ്ങിയവയും സംഘടിപ്പിച്ചു.തുടർന്ന് കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും പരിസ്ഥിതി ഗാനാലാപനവും നടത്തി. സെമിനാറുകൾ, കൃഷിയിടങ്ങൾ സന്ദർശിക്കൽ, കർഷകരുമായി അനുഭവം പങ്കിടൽ, വിവിധ മത്സരങ്ങൾ തുടങ്ങിയവയും നടത്തുമെന്നും സ്‌കൂൾ പ്രിൻസിപ്പൽ സി. എലൈസ് അറിയിച്ചു.