രാജാക്കാട്: ക്രിസ്തുരാജ ഫൊറോന പള്ളിയിൽ തിരുനാൾ 14 മുതൽ 16 വരെനടക്കുമെന്ന് വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, സഹവികാരിമാരായ ഫാ. ജോർജ്ജ് വള്ളിക്കാട്ട്,ഫാ. ജേക്കബ്ബ് വെള്ളക്കൊളമ്പേൽ എന്നിവർ അറിയിച്ചു. തിരുന്നാൾ മുന്നൊരുക്കങ്ങളുടെ ഭാഗമായി 8 മുതൽ 13 വരെ എല്ലാ ദിവസവും വൈകിട്ട് 4.30 ന് വിശുദ്ധ കുർബ്ബാന,വിശുദ്ധ അന്തോനീസിന്റെ നൊവേന,നേർച്ച എന്നിവയും നടത്തും.14 ന് വൈകിട്ട് 4.30 ന് തിരുനാൾ കൊടിയേറ്റ്,ലദീഞ്ഞ്,5 ന് തിരുനാൾ കുർബ്ബാന,നൊവേന: ഫാ. ജോർജ്ജ് കൊച്ചീത്തറ.15 ന് രാവിലെ 6 ന് വിശുദ്ധ കുർബ്ബാന,വൈകിട്ട് 4.30 ന് തിരുനാൾ കുർബ്ബാന,നൊവേന: ഫാ.ടിനു പാറക്കടവിൽ,തിരുനാൾ സന്ദേശം: ഫാ. മാത്യു പഴുക്കുടിയിൽ,6 ന് തിരുനാൾ പ്രദക്ഷിണം.16 ന് രാവിലെ 5.45 നും 7.30 നും വിശുദ്ധ കുർബ്ബാന,10.30 ന് ആഘോഷമായ തിരുനാൾ കുർബ്ബാന, സന്ദേശം: ഫാ.വിനീത് മേയ്ക്കൽ, തിരുനാൾ പ്രദക്ഷിണം, സമാപന ആശീർവാദം,നേർച്ച.