diploma

നെടുങ്കണ്ടം : ഗവ. പോളിടെക്‌നിക് കോളേജിലെ പ്രവേശനം സംബന്ധിച്ച ഹെൽപ്പ്‌ഡെസ്‌ക് സംവിധാനം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, പഞ്ചായത്ത് മെമ്പർ ഷിഹാബുദ്ദീൻ യൂസഫ് ഈട്ടിക്കൽ, സി ഡി എസ് ചെയർ പെഴ്‌സൺ ഡെയ്‌സമ്മ തോമസ്, കോളേജ് പ്രിൻസിപ്പൾ ജയൻ .പി വിജയൻ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വകുപ്പ് മേധാവി ശ്രീജേഷ് എൻ ജി, അധ്യാപകരായ മേരി മർഫി, അർജുൻ രാജു, ശ്യാം മോഹൻ കെ , ജയൻ എൻ. ടി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിനുള്ള ഓൺലൈൻ ആൻഡ് ഓഫ് ലൈൻ പ്രക്രിയകൾ പൂർത്തിയാക്കാനുള്ള സൗകര്യങ്ങളാണ് കോളേജ് ഹെൽപ്പ് ഡെസ്‌ക് വഴി ഒരുക്കിയിരിക്കുന്നത്. കമ്പ്യൂട്ടർ എന്ജിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിംഗ് , ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കു വിദ്യാർത്ഥികൾക്ക് ഇതുവഴി പ്രവേശനം നേടാവുന്നതാണ് . ഈ കോഴ്‌സുകളിൽ പ്രവേശനം നേടാനുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസ്സ് വിജയമാണ് കൂടാതെ +2 സയൻസ് ,വി എച്ച്എ സി / ഐ ഐടി എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവർക്ക് നേരിട്ട് രണ്ടാം വർഷത്തിലേക്ക് പ്രവേശനം നേടാവുന്നതാണ്. ഇനി ഹെൽപ്പ് ഡെസ്‌ക്ക് ഫോൺ: 9747963544, 7902583454