പുറപ്പുഴ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് പുറപ്പുഴ ഗ്രാമപഞ്ചായത്തിൽ കരട് വോട്ടർ പട്ടിക പ്രസീദ്ധീകരിച്ചു. പഞ്ചായത്ത് ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് പരിശോധനക്കായി ലഭിക്കും. വോട്ടർ പട്ടിക സംബന്ധിച്ച് അവകാശവാദ അപേക്ഷകളും ആക്ഷേപങ്ങളും 21 വരെ സമർപ്പിക്കാം. 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷിക്കാം. . scc.kerala.gov.in എന്ന സൈറ്റ് മുഖേനയും അക്ഷയ സെന്റർ, ജനസേവന കേന്ദ്രങ്ങൾ വഴിയും അപേക്ഷകളും ആക്ഷേപങ്ങളും നൽകാം. അപേക്ഷകൾ സമർപ്പിക്കുന്ന മുറക്ക് ഹിയറിംഗ് നോട്ടീസ് ലഭിക്കും. അന്തിമ വോട്ടർ പട്ടിക ജൂലായ് 1ന് പ്രസിദ്ധീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.