പീരുമേട്: എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചിട്ടും എൽ. ഡി. എഫ് കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതായിരുന്നു തോട്ടംമേഖലയിലെ വോട്ട് ചോർച്ച ഇടതിന് തുണയായിരുന്ന വണ്ടിപെരിയാർ, പീരുമേട്, കൊക്കയാർ, പഞ്ചായത്ത് കളും ഇവരെ കൈവിട്ടു. 2019- ലോക്സഭ തെരഞ്ഞടുപ്പിലും ലഭിച്ചവോട്ടുകളിൽ ചോർച്ച ആണ് ഉണ്ടായത് എന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പീരുമേട് നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ്‌ലെ വാഴൂർസോമന് ലഭിച്ച ഭൂരീപക്ഷം1827വോട്ടുകളായിരുന്നു
എം.വി.ഗോവിന്ദൻ,പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, വി.എൻ. വാസവൻ, തുടങ്ങിയ മന്ത്രിമാരും എൽ.ഡി.എഫ്.നേതാക്കളും പങ്കെടുത്ത നിരവധി യോഗങ്ങൾ എല്ലാം വൻ വിജയമായിരുന്നു , ഒരു ബൂത്തിൽ 5 ൽ കുറയാത്ത കുടുബയോഗങ്ങൾ വരെ നടത്തി എണ്ണയിട്ട യെന്ത്രംപോലെ ഇടതുക്യാമ്പ് പ്രവർത്തിച്ചിട്ടും പ്രതീക്ഷിച്ചതിൽ നല്ലൊരുപങ്ക് വോട്ടും പെട്ടിയിൽ വീണില്ല. . യു.ഡി.എഫ് ഒരു തവണപോലും പ്രചാരണം പൂർത്തിയാകാത്ത ബൂത്ത്കൾ ഉണ്ടായിരുന്നു. സ്ഥാനാർത്ഥി പര്യടനം പോലും ചെറിയ ആൾകൂട്ടം മാത്രമായിരുന്നു. ആ ബൂത്തുകളിലും150ൽ അധികംവോട്ടുകൾ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു.
അതൃപ്തികൾ
തിരിച്ചറിയാതെപോയി
തോട്ടംമേഖലയിൽ നില നിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തത് തന്നെയാണ് എൽ. ഡി. എഫിന് വിനയായത്. . രണ്ട് തവണ അധികാരത്തിൽ വന്നിട്ടുംതോട്ടംമേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ കഴിഞ്ഞില്ല.തൊഴിലാളി ലയങ്ങൾ നവീകരിക്കാൻ രണ്ട് ബഡ്ജറ്റിലും പത്തുകോടി രൂപ വീതം അനുവദിച്ചിട്ടും അതിന്‌വേണ്ട ഒരു പ്രവർത്തനം നടത്തിയില്ല. ഇപ്പോഴും തൊഴിലാളി ലയങ്ങൾചോർന്ന് ഒലിക്കുന്നു.
വിരമിച്ച തൊഴിലാളികൾക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും ഗ്രാറ്റ് വിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.പോബ്സ്, ലൈഫ് ലൈൻ തുടങ്ങിയതോട്ടങ്ങളിൽ ആയിരകണക്കിന് തൊഴിലാളികൾ വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. ആനുകൂല്യങ്ങൾ ഇപ്പോഴും കിട്ടാകനി.ഭരണകക്ഷി തൊഴിലാളി യൂണിയനുകൾക്ക് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വാങ്ങിച്ചു നൽകാനും കഴിയുന്നില്ല.തോട്ടംമേഖലയിൽ അസംതൃപ്തിയാണ് ഇപ്പോൾ നിലനിൽക്കുന്നത്.ആ അസംതൃപ്തി വോട്ടിംഗിലും പ്രതിഫലിച്ചുവെന്ന് തന്നെയാണ് വോട്ട് ചേർച്ചയിലൂടെ വ്യക്തമാകുന്നത്.
എൻ. ഡി. എ വോട്ട്നില
മെച്ചപ്പെടുത്തി
എൻ. ഡി. എയുടെവോട്ട് 2021 ൽ7126 ആയിരുന്നത് ഇത്തവണ11304 ആയി വർദ്ധിച്ചു.2019 ൽ പീരുമേട് മണ്ഡലത്തിൽ ഇരുപത്തിരണ്ടായിരത്തിൽപ്പരം വോട്ട് ഭൂരിപക്ഷം ഉണ്ടായിരുന്ന ഡീനിന്റെ ഇത്തവണത്തെ 14621 ആയി കുറയ്ക്കാൻ എൽ. ഡി. എഫ് സ്ഥാനാർത്ഥി റോയ്സ് ജോർജിന് കഴിഞ്ഞു എന്ന് മാത്രം ആശ്വസിക്കാം.