ഇടുക്കി: അടിമാലി, മൂന്നാർ , മറയൂർ എിന്നിവടങ്ങളിലെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് 2025 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് റെസിഡൻഷ്യൽ ട്യൂട്ടർ തസ്തികയിൽ ആളെ ആവശ്യമുണ്ട്. കരാർ വ്യവസ്ഥയിലാകും നിയമനം. ബിരുദവും ബി എഡും ആണ് അടിസ്ഥാന യോഗ്യത. പ്രായ പരിധി 25-40. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന . ബി എഡ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ D.El.Ed യോഗ്യത ഉള്ളവരെയും പരിഗണിക്കുന്നതാണ്. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 12 ന് രാവിലെ 11 ന് അടിമാലി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.