anganvadiprevesanolsavam
ഇടവെട്ടി 76 നമ്പർ അംഗനവാടിയിലെ പ്രവേശനോദ്ഘാടനം പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജാ നൗഷാദ് നിർവ്വഹിക്കുന്നു

ഇടവെട്ടി : ഗ്രാമപഞ്ചായത്തിൽ 76 നമ്പർ അംഗനവാടിയിൽ പ്രവേശനോദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജാ നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു.എ. എൽ. എം. സി അംഗം അബ്ബാസ് വടക്കേൽ അദ്ധ്യക്ഷത വഹിച്ചു. എ. എൽ. എം. സി അംഗങ്ങളായ ഹലീമ മലയിൽ, വിജയൻ വരകിൽ, അജ്മൽ,എന്നിവർ പ്രസംഗിച്ചു. പുതിയതായി എത്തിയ കുരുന്നുകൾക്ക് സമ്മാനങ്ങളും ബലൂണും, മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു.അംഗനവാടി ടീച്ചർ സോയ അബ്രഹാം സ്വാഗതവും, വർക്കർ ഗംഗ നന്ദിയും പറഞ്ഞു.