latheesh
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെരിങ്ങാശ്ശേരി ട്രൈബൽ ഹയർസെക്കന്ററി സ്‌കൂളിൽ നിർമ്മിക്കുന്ന ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മാണോത്ഘാടനം ഫലവൃക്ഷ തൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിക്കുന്നു

ഉടുമ്പന്നൂർ : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി എല്ലാ വാർഡുകളിലും രൂപീകരിച്ചിട്ടുള്ള കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ ഓണക്കാലം ലക്ഷ്യമിട്ടുള്ള പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്തിനെ കാർബൺ ന്യൂട്രൽ പഞ്ചായത്താക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സ്‌കൂളിൽ നിർമ്മിക്കുന്ന ജൈവവൈവിദ്ധ്യ ഉദ്യാനങ്ങളുടെ നിർമ്മാണവും പരിസ്ഥിതി ദിനത്തിൽ ആരംഭിച്ചു.
പെരിങ്ങാശ്ശേരി ഗവ.ട്രൈബൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷും മലയിഞ്ചി ഗവ. എൽ.പി സ്‌കൂളിൽ വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രനും ഉപ്പുകുന്ന് ഗവ. ട്രൈബൽ എൽ.പി സ്‌കൂളിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഷ സലീമും ജൈവ വൈവിധ്യ ഉദ്യാന നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ യോഗങ്ങളിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ, വാർഡ് മെമ്പർ കെ.ആർ ഗോപി, കൃഷി ഓഫീസർ കെ. അജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.