
ശാന്തൻപാറ : ജനാധിപത്യ സംവിധാനത്തിൽ സ്വതന്ത്രമായ അഭിപ്രായം രേഖപ്പെടുത്തുവാനും ഉള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡി.ബിനിൽ ആവശ്യപ്പെട്ടു. ഭരണ നിർവഹണ രംഗത്ത് മറ്റു പൊതു വിഷയങ്ങളിലും കേരളം രാജ്യത്തിന് മാതൃകയായി മാറിയതിന് അടിസ്ഥാനം നിലപാടുകളിൽ ഉറച്ച പ്രവർത്തനങ്ങൾ ആണെന്നും , അത് തകർക്കുവാനുള്ള ഏത് ശ്രമത്തെയും ചേറുത്ത് തോൽപ്പിക്കുന്നത്തിന് പ്രതിജ്ഞാബദ്ധമാണെന്നും. ജോയിന്റ് കൗൺസിൽ ശാന്തൻപാറ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തൻപാറ മേഖലാ പ്രസിഡന്റ് എം.ജെ ജോസ് അദ്ധ്യക്ഷത വഹിച്ചു . എം കെ. ഷാജി സ്വാഗതവും ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ. എസ് .രാഗേഷ് സംഘടന റിപ്പോർട്ടും മേഖലാ സെക്രട്ടറി ' റ്റി.എസ് അനിഷ് പ്രവർത്തന റിപ്പോർട്ടും, മേഖല ട്രഷറർ ബിജു ജോർജ്ജ് വരവ് ചിലവ്കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ .വി സാജൻ, വനിതാ കമ്മറ്റി ജില്ലാ സെക്രട്ടറി സി.ജി അജീഷ, ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി റെജിമോൻ പി വി (പ്രസിഡന്റ്), നീതു രവി, ജെ.ശ്രീകുമാർ (വൈസ് പ്രസിഡന്റുമാർ), ഷാജി.കെ എം (സെക്രട്ടറി), ബെന്നി മാത്യു, കൊച്ചുറാണി (ജോ. സെക്രട്ടറിമാർ), ബിജു ജോർജ്ജ് (ട്രഷറർ) എന്നിവരെയും വനിതാ കമ്മറ്റി ഭാരവാഹികളായി കൊച്ചുറാണി (പ്രസിഡന്റ്), സുലു വർഗ്ഗീസ് (സെക്രട്ടറി) എന്നിവരേയും തിരഞ്ഞെടുത്തു.