dharna
കേരള വ്യാപാരി വ്യവസായി സമിതി കാഞ്ചിയാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ധർണ്ണ ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന :മലയോര ഹൈവേയുടെ വികസനത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നിലപാടിനെതിരെ കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ കേരള വ്യാപാര വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി.
കഴിഞ്ഞ 40 വർഷമായി കാഞ്ചിയാർ പള്ളിക്കവലയിൽ വ്യാപാരം നടത്തുന്ന പത്തോളം ചെറുകിട വ്യാപാര സ്ഥാപനങ്ങളെ ദ്രോഹിച്ചുകൊണ്ടാണ് മലയോര ഹൈവേയുടെ പേരിൽ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ പഞ്ചായത്ത് നീക്കം നടത്തുന്നതെന്നും ഇത് ചില വ്യക്തികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും താൽപര്യത്തിന് വേണ്ടി പഞ്ചായത്ത് നടത്തുന്ന ജനദ്രോഹ നടപടിയാണെന്നുമാണ് ആരോപണം.വ്യാപാരികളുടെ ഉപജീവനമാർഗം തടസ്സപ്പെടുത്തുന്ന നടപടിക്കെതിരെയാണ് വ്യാപാര വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ ധർണ്ണ നടത്തിയത്. വ്യാപാര വ്യവസായി സമിതി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി മജീഷ് ജേക്കബ്, ജില്ലാ ട്രഷറർ നൗഷാദ് ആലുമൂട്ടിൽ, ജോയിന്റ് സെക്രട്ടറി അനൂപ് മറയൂർ, ബാബു സ്‌കറിയ അഞ്ചാനി, അഭിലാഷ് മാത്യു,ധനേഷ് കുമാർ,വി എ അൻസാരി,ഷിജു തനിമ, ഓ ഷിജു, കുഞ്ഞുമോൻ, കൃഷ്ണൻകുട്ടി ശ്രീനിലയം , ടി എസ് അനീഷ്, ധന്യോന്തരൻ വൈദ്യർ ,ജോസ് ഞായർകുളം എന്നിവർ സംസാരിച്ചു.