
കട്ടപ്പന: രണ്ട് കാറുകളും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. വെള്ളയാംകുടി കാണക്കാലിപ്പടിയിൽ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. പരപ്പ് മാളിയേക്കൽ ജോർജ്(82), ഭാര്യ ആഗ്നസ്(74), വെള്ളയാംകുടി വിളയാനിക്കൽ സുധാകരൻ(54) എന്നിവർക്കാണ് പരുക്കേറ്റത്. കട്ടപ്പനയിൽ നിന്നെത്തിയ കാർ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കവെ എതിരെവന്ന കാറിലിടിക്കുകയായിരുന്നു. പിന്നാലെയെത്തിയ ഓട്ടോറിക്ഷയും കാറിൽ ഇടിച്ച് അപകടമുണ്ടായി. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.