കട്ടപ്പന : ഉപ്പുതറ പരപ്പ് ചാവറഗിരി സി എം ഐ സ്‌പെഷ്യൽ സ്‌കൂളിൽ പ്രവേശനോത്സവവും പരിസ്ഥിതി ദിനചരണവും അദ്ധ്യാപക രക്ഷകർത്തൃ സംഗമവും സംഘടിപ്പിച്ചു നവാഗതരെയും മറ്റ് കുട്ടികളെയും സമ്മാനങ്ങൾ നൽകിയും മധുരം വിതരണം ചെയ്തും സ്വീകരിച്ചു.സ്‌കൂൾ പ്രിൻസിപ്പാൾ ഫാ.പ്രിൻസ് ജോയി സ്വാഗതം പറഞ്ഞു. യോഗത്തിൽ വികാസ് യോജന സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ലിജോ കെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മാട്ടുക്കട്ട കൃഷി ഓഫീസർ അന്ന ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിന ആചരണത്തിന്റെ ഭാഗമായി പച്ചക്കറി തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.. നവാഗതർക്ക് ഉപ്പുതറ ഫെഡറൽ ബാങ്ക് മാനേജർ ആതിര ആദ്യാക്ഷരം കുറിപ്പിക്കുകയും കുട്ടികൾക്കായി പഠനോപകരണങ്ങൾ നൽകുകയും ചെയ്തു.