പീരുമേട്:പാമ്പനാർ ഗവ. ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.പെരിയാർ ടൈഗർ റിസർവ് ഫോറസ്റ്റ് ബി എഫ് ഒ . എം എസ് സുനിൽകുമാർ ഉദ് ഘാടനംചെയ്തു. വൃക്ഷത്തൈകൾ നടുകയും വൃക്ഷത്തൈകൾ വിതരണവും നടത്തി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം നടത്തി വിജയികളെ പ്രഖ്യാപിച്ചു. പീരുമേട് പഞ്ചായത്ത് വാർഡ് തല പരിസ്ഥിതി ദിനാചരണത്തിൽ സ്‌കൂൾ കുട്ടികൾ പങ്കെടുത്തു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ചടങ്ങിൽ അമുതാ റാണി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ എച്ച്.എം.വിജയ, സുരേഷ് കെ ജെ .സിബിമോൻ ഡേവിഡ്, അമ്പിളി ശിവൻ, തുളസീരാജൻ കെ എന്നിവർ സംസാരിച്ചു.