തൊടുപുഴ: വിമല പബ്ലിക് സ്‌കൂളിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.ഒരു ക്ലാസിന് ഒരു ചെടി എന്ന രീതിയിലാണ് തൈകൾ വിതരണം ചെയ്തത്. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിന്റെ ഭാഗമായി ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് അവ നിക്ഷേപിക്കുന്നതിനായി ഒരു പെൻ ബോക്സും സ്ഥാപിച്ചു. വിദ്യാർത്ഥി അന്ന തോമാച്ചൻ പരിസ്ഥിതി ദിന സന്ദേശംനൽകി. കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം, പ്രസംഗം മത്സരം സെൽഫി വിത്ത് പ്ലാന്റ് മത്സരവും തുടങ്ങിയവയും സംഘടിപ്പിച്ചു.തുടർന്ന് കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും പരിസ്ഥിതി ഗാനാലാപനവും നടത്തി. സെമിനാറുകൾ, കൃഷിയിടങ്ങൾ സന്ദർശിക്കൽ, കർഷകരുമായി അനുഭവം പങ്കിടൽ, വിവിധ മത്സരങ്ങൾ തുടങ്ങിയവയും നടത്തുമെന്നും സ്‌കൂൾ പ്രിൻസിപ്പൽ സി. എലൈസ് അറിയിച്ചു.