ഇടുക്കി: കേരള വനഗവേഷണ കേന്ദ്രത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോഗോ ഡിസൈൻ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സാക്ഷ്യപത്രവും ഫലകവും ലഭിക്കും. ഒരാൾക്ക് പരമാവധി മൂന്ന് സൃഷ്ടികൾ വരെ അയക്കാം. എൻട്രികൾ training@kfri.org എന്ന വിലാസത്തിൽ ജൂൺ 15 , 5 മണിക്ക് മുൻപ് ലഭിക്കണം.വൈകി കിട്ടുന്നവ പരിഗണിക്കുന്നതല്ല.കൂടുതൽ വിവരങ്ങൾക്ക് 04872690100.