para

ചെറുതോണി: ആനയുടെ തലയെടുപ്പോടെ തലയുയർത്തി നിൽക്കുന്ന മസ്തകപ്പാറയുടെ കാഴ്ച സഞ്ചാരികളിൽ കൗതുകമുണർത്തുന്നു. തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ ചെറുതോണിക്ക് സമീപം വൈശാലി മലയുടെ ഒരു ഭാഗമാണ് ആന പൊക്കത്തിലും വലിപ്പത്തിലും ദൃശ്യവിരുന്നൊരുക്കി നിലകെള്ളുന്നത്. ജില്ലാ ആസ്ഥാനത്തെ വിവിധ വിനോദ സഞ്ചാരേ കേന്ദ്രങ്ങളിൽ എത്തുന്ന നിരവധി ടൂറിസ്റ്റുകൾ ഈ കാഴ്ച കാണുന്നതിനും ഫോട്ടോയും വീഡിയോയും പകർത്തുന്നതിനും ഇവിടെ എത്താറുണ്ട്. ജില്ലാ വ്യവസായേ കേന്ദ്രത്തിനും മുസ്ലിം പള്ളിക്കും സമീപത്തു നിന്നുമുള്ള ഈ വേറിട്ട കാഴ്ച സഞ്ചാരികൾക്ക് നവ്യാനുഭവമാണ് പകർന്ന് നല്കുന്നത്