തൊടുപുഴ: കോളേജ് ലൈബ്രറി അസോസിയേഷൻ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി റീജിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞമാസം കണ്ണൂരിൽ നടത്തിയ സംസ്ഥാനതല വാർഷിക സമ്മേളനത്തോടുകൂടി പഴയ സംസ്ഥാന കമ്മിറ്റിയുടെയും റീജണൽ കമ്മിറ്റികളുടെയും കാലാവധി അവസാനിച്ചിരുന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട റീജണൽ ഭാരവാഹികൾ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗമാകും. ജോബിൻ ജോസ്. മരിയൻ കോളേജ് കുട്ടിക്കാനം (പ്രസിഡന്റ്), പ്രിൻസി ഡി. നെല്ലനാട്ട്, സെന്റ് സേവ്യേഴ്‌സ് കോളേജ് വൈക്കം (വൈസ് പ്രസിഡന്റ് ), മുഹമ്മദ് സിയാദ് പി.എസ്, എം.ഇ.എസ് കോളേജ്, നെടുങ്കണ്ടം (സെക്രട്ടറി), റെനിമോൾ ജോസഫ്, ബി.കെ. കോളേജ്, അമലഗിരി, കോട്ടയം (ജോ. സെക്രട്ടറി), ജിൻസി ഫിലിപ്പ്, ബി.സി.എം കോളേജ്, കോട്ടയം (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.