ഇടുക്കി: മത്സ്യകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി മികച്ച കർഷകർക്ക് മത്സ്യ വകുപ്പ് അവാർഡ് നൽകുന്നു. ശുദ്ധജല മത്സ്യകർഷകർ ,ന്യൂതന മത്സ്യ കൃഷി നടപ്പാക്കുന്ന കർഷകർ,അലങ്കാര മത്സ്യ റിയറിങ്‌യൂണിറ്റ് നടത്തുന്ന കർഷകർ ,പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് നടത്തുന്ന കർഷകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം . അപേക്ഷകൾ 15 ന് വൈകുന്നേരം അഞ്ചിന് മുൻപ് ഫിഷറീസ്അസി. ഡയറക്ടറുടെകാര്യാലയം, പൈനാവ് എന്ന വിലാസത്തിൽ നേരിട്ടോ ,തപാൽ മുഖാന്തരമോഎത്തിക്കേണ്ടതാണ്. അപേക്ഷാ ഫോറങ്ങൾ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെകാര്യാലയം ഇടുക്കി ,മത്സ്യഭവൻ ഇടുക്കി, മത്സ്യഭവൻ നെടുങ്കണ്ടം എന്നിവിടങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ 04862233226 എന്ന നമ്പറിൽ ലഭ്യമാണ്.