കട്ടപ്പന : വണ്ടൻമേട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിഭകൾക്കുള്ള അവാർഡ് വിതരണം ചെയ്തു. .ഗ്രാമ പഞ്ചായത്ത് പരിധിയിലുൾപ്പെട്ട യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ, എസ് എസ് എൽ സി, പ്ലസ് ടു വിജയികൾ എന്നിവർക്കാണ് അവാർഡ് നൽകിയത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരിൽ ഉദ്ഘാടനം ചെയ്തയോഗത്തിൽ ജില്ലാ കളക്ടർ ഷീബ ജോർജ് അവാർഡുകൾ വിതരണം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സെൽവി ശേഖർ, പഞ്ചായത്തംഗങ്ങളായ രാജാ മാട്ടുക്കാരൻ, ജി.പി.രാജൻ, ഷൈനി റോയി, അന്നമ്മ ജോൺസൺ, സന്ധ്യാ രാജ, ജോസ് മാടപ്പള്ളിൽ, സിസിലി സജി, സൂസൻ ജേക്കബ്, സത്യമുരുകൻ എന്നിവർ സംസാരിച്ചു.