അടിമാലി:ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശം ഇന്ന് മുതൽ 14 വരെ ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലൻ തന്ത്രികളുടെയും മഠത്തുംമുറി അജിത്ത് ശാന്തികളുടെയും മുഖ്യകാർമികത്വത്തിൽ നടത്തും. ഇന്ന് .രാവിലെമഹാഗണപതിഹോമം, ത്രികാലഭഗവതിസേവ, സുദർശന ഹോമം.നാളെ വൈകിട്ട്ആചാര്യവരണം പ്രസാദ ശുദ്ധി,അസ്ത്ര കലശ പൂജ വാസ്തു ഹോമം വാസ്തുബലി പുണ്യാഹം.തിങ്കളാഴ്ച്ച രാവിലെ ഗണപതി ഹോമം മുള പൂജ സ്ഥല ശുദ്ധി, ധാരാപഞ്ചകം പഞ്ചഗവ്യം, ഹോമം, പ്രൊക്ത ഹോമം, പ്രായ്ശ്ചിത്ത ഹോമം,ഭഗവതിസേവ മുളപൂജ, സ്ഥലശുദ്ധി. ചൊവ്വാഴ്ച്ച രാവിലെഗണപതിഹോമം ,മുളപൂജ ശാന്തി ഹോമം ,അത്ഭുത ശാന്തി ഹോമം, വിശേഷാൽ സർപ്പ പൂജ,വൈകിട്ട് ഭഗവതിസേവ ,മുളപൂജ . ബുധനാഴ്ച്ച രാവിലെ ഗണപതി പൂജ മുള പൂജ ശ്വാശാന്തി പൂജ,ചോര ശാന്തി ഹോമം, സുബ്രഹ്മണ്യ പൂജ,വൈകിട്ട് ഭഗവതിസേവ മുളപൂജ . വ്യാഴാഴ്ച്ച രാവിലെ ഗണപതിഹോമം,മുളപൂജ, കുംഭേശകർക്കരി പൂജ, ബ്രഹ്മ കലശ പൂജ, തത്വ കലഹപൂജ, തത്വ ഹോമം, തത്വ കലാശാഭിഷേകം.വെള്ളിയാഴ്ച്ച രാവിലെ ഗണപതി ഹോമം അധിവാസ വിടർത്തി പൂജ ,ബ്രഹ്മകലശം എഴുന്നള്ളിക്കൽ.രാവിലെ 10 .35 നും 11. 25നും മദ്ധ്യെ അഷ്ടബന്ധം ചാർത്തി ബ്രഹ്മ കലശാഭിഷേകം.പൂജ ശ്രീഭൂതബലി ആചാര്യ ദക്ഷിണ.