കട്ടപ്പന: ചേരമ സാംബവ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ (സി.എസ്.ഡി.എസ്) പേരിൽ വ്യാജമായി യോഗങ്ങൾ വിളിച്ചു ചേർക്കുന്നതും സംഘടനയുടെ രജിസ്‌ട്രേഷൻ നമ്പറും കൊടിയും ചിഹ്നങ്ങളും അനധികൃതമായി ഉപയോഗിക്കുന്നതും തടഞ്ഞുകൊണ്ട് കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി ഉത്തരവായി. എം.എസ്. സജിമോൻ (സജൻ), ഷിബു ജോസഫ്, ശ്രീകുമാർ പീരുമേട് തുടങ്ങിയവരെയും ഇവർ നിർദ്ദേശിയ്ക്കുന്ന ആളുകളെയുമാണ് കോടതി വിലക്കിയിട്ടുള്ളതെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് അറിയിച്ചു.