
കട്ടപ്പന : ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയായ ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ എസ് .എസ് .എൽ .സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകരെയും അനുമോദിച്ചു.
മുൻ അധ്യാപകനും എഴുത്തുകാരനുമായ വൈ സി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ
മൊമെന്റോ നൽകി അനുമോദിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശാരദാദേവി , മുൻ ഹെഡ്മിസ്ട്രസ് രാജി ,നഗരസഭ കൗൺസിലർ ഷാജി കൂത്തോടി, ചങ്ങാതിക്കൂട്ടം അംഗങ്ങളായ കെ വി ഹരിലാൽ , വിനോദ് മഞ്ചേരിൽ , പി .പി ഗണേഷ് , സുമ ഗണേഷ് , അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.