അടിമാലി: അടിമാലി സെൻട്രൽ ജംഗ്ഷനിൽ പാതയോരത്ത് നടപ്പാതയിലടക്കം നിർമ്മാണ സാമഗ്രികൾ. താലൂക്കാശുപത്രി നിർമാണ കരാറുകാരൻ നടപ്പാത കൈയേറി നിർമാണ സാമഗ്രികളിറക്കിയതോടെ കാൽ നടയാത്ര ദുഷ്‌ക്കരമായി..ആശുപത്രി കെട്ടിടം, മതിൽ ഉൾപ്പെടെയുള്ള നിർമാണങ്ങൾ അവസാന ഘട്ടത്തിലെത്തിയപ്പോഴും മതിലി ന് പുറത്ത് റോഡ് സൈഡിൽ കാൽ നടയാത്രക്കാർക്ക് നിർമിച്ചു നൽകിയ നടപ്പാതയിലാണ് ആശു പത്രി നിർമാണത്തിനായി കൊണ്ടുവന്ന ഇഷ്ടിക, എം.സാൻഡ് ,പലകകൾ ഉൾപ്പെടെയു ള്ള നിർമാണ വസ്തുക്കൾ ഇറക്കി വെച്ചിരിക്കുന്നത്. പലയിടങ്ങളിലും ഗ്രീൻ നെറ്റ് വെച്ച് മറച്ചിരിയ്ക്കകയുമാണ്. യാത്രക്കാർക്ക് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടു ന്ന പാതയിലൂടെ ജീവൻ പണയംവച്ച് യാത്ര ചെയ്യേണ്ട അവ സ്ഥയിലാണ്. ടൗണിലെ ചുമട്ട് തൊഴിലാളികളും, യാത്രികരും ഈ വിഷയം പരിഹരിക്കണമെന്ന് കാരാറുകാരോടും ആശുപത്രി അധികൃതരോടും പലവട്ടം ആവശ്യപ്പെട്ടെങ്കിലും പരിഹാരം ഇല്ല. അടിമാലിയിൽ ഏറ്റവും തിര നക്കനുഭവപ്പെടുന്ന റോഡാണ് ക ല്ലാർകുട്ടി റോഡ്. കൂനിൻമേൽ കുരുവെന്ന പോലെഈ ഭാഗത്ത് അനധികൃത പാർക്കി ങ് കൂടിയായതോടെ ജനം ത്രിശങ്കുവിലാണ്. നടപ്പാതയിലും റോഡരികിലും നിർമാണ വസ്തുക്കളും വാഹനങ്ങളും നിറഞ്ഞതിനാൽ റോഡിലൂടെ വാഹനം ഓടിക്കുന്നവരും ദുരിതത്തിലാണ്. ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിലും സീബ്രാലൈൻ ഉള്ളിടത്തും അനധികൃത വാ ഹന പാർക്കിങ്ങാണ്. പരിഹാരം കാണേണ്ടവർ ഇതൊന്നും കാണാത്ത ഭാവത്തിലാണ്.