കട്ടപ്പന : ഇടുക്കി കവല ചേനാട്ട്മറ്റം ജംഗ്ഷനിലാണ് ദേശീയപാതയോരത്തെ കൈയേറ്റത്തിനെതിരെ നടപടിയുമായി രംഗത്ത് . 50 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കലുങ്ക് അടച്ച് കയ്യേറിയ സ്ഥലത്ത് സ്വകാര്യവെക്തി മീൻ വില്പന ശാല ആരംഭിക്കുകയും ചെയ്തു. ബൈപ്പാസ് റോഡിന് സമീപമുള്ള കെട്ടിടത്തോട് ചേർന്ന് കലിംഗുകൾക്ക് മുകളിലായിട്ടാണ് വ്യാപാരിശാല നടത്തുന്നത്. നഗര സഭ ഒഴിപ്പിക്കൽ നടപടി ആരംഭിച്ചപ്പോൾ സ്വകാര്യ വെക്തി കട്ടപ്പന കോടതിയേയും ഹൈക്കോടതിയെയും സമീപിച്ചു . ഇതിനിടെ സിപിഎം കട്ടപ്പന ഏരിയ കമ്മിറ്റിയും എൽ.ഡിഎഫും, എച്ച്.എം.ടി.എയും കൈയേറ്റത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു മത്സ്യ വ്യാപാര കേന്ദ്രത്തിൽ നിന്നുള്ള മാലിന്യം സമീപത്തെ തോട്ടിലേക്ക് ഒഴിക്കുന്നു എന്ന് കാണിച്ച് ആരോഗ്യ വിഭാഗം നോട്ടീസും നൽകി.തുടർന്ന് വ്യാപാര ശാല പൊളിച്ചു നീക്കാൻ കട്ടപ്പന നഗരസഭ നടപടി സ്വികരിച്ചിരിക്കുകയാണ്.