babu
പഠനോപകരണ വിതരണവും ഉപരിപഠന മാർഗ്ഗ നിർദ്ദേശ ക്ലാസും കരിയർ ഗുരു അഡ്വ. പി.എം. ബാബു പള്ളിപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി തൊടുപുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും ഉപരിപഠന മാർഗ്ഗ നിർദ്ദേശ ക്ലാസും സംഘടിപ്പിച്ചു. നൂറ് കണക്കിന് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. കരിയർ ഗുരു അഡ്വ. പി.എം. ബാബു പള്ളിപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ക്ലാസുകൾ നയിച്ചു. വി.എസ്.എസ് തൊടുപുഴ യൂണിയൻ പ്രസിഡന്റ് കെ.ജി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വി.എസ്.എസ് സംസ്ഥാന ഡയറക്ടർ ബോർഡ് മെമ്പർ വി.കെ. ബിജുമോൻ മുഖ്യപ്രഭാഷണം നടത്തി.
പാചകശ്രേഷ്ഠരിൽപ്പെട്ട രാജൻ അക്ഷയയെ മംഗളപത്രം നൽകി ചടങ്ങിൽ ആദരിച്ചു. വി.എസ്.എസ് തൊടുപുഴ യൂണിയൻ സെക്രട്ടറി കെ.എസ്. അജി, ട്രഷറർ പി.വി. ഷാജി, തൊടുപുഴ യൂണിയൻ വൈസ് പ്രസിഡന്റ് എ.എൻ. മുകുന്ദദാസ്, തൊടുപുഴ യൂണിയൻ ജോയിന്റ് സെക്രട്ടറി ഷീജ ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.